Breaking News

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ പരപ്പ ടൂറിസ്റ്റ് ടാക്സി&ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) അനുമോദിച്ചു


 





പരപ്പ: പരപ്പ ടൂറിസ്റ്റ് ടാക്സി&ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു പരപ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

ദേശിയ വടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയകേരള ടീം അംഗം അശ്വതി എം, ചൈത്ര ചന്ദ്രൻ എന്നിവരെയും. എസ്.എസ് എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കളായ അൽന സുനിൽ, സഞ്ജു സാൻ്റി എന്നിവരെ ആനുമോദിച്ചു പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.രാജൻ അദ്ധ്യക്ഷത വഹിച്ചു, അബ്ദുൾ നാസർ സി എച്ച്, അശ്വതി എം എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു

No comments