Breaking News

കർഷക കൂട്ടക്കൊല: കോൺഗ്രസ് നേതൃത്വത്തിൽ പരപ്പയിലും വെള്ളരിക്കുണ്ടും പ്രതിഷേധ പ്രകടനം നടത്തി

വെള്ളരിക്കുണ്ട്: ഉത്തർപ്രദേശിൽ കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടേയും പരപ്പ ടൗൺ കോൺഗ്രസ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പയിൽ പ്രകടനവുംപ്രതിഷേധ യോഗവും നടത്തി. ടൗൺ കോൺഗ്രസ് പ്രസിഡണ്ട് സിജോ പി.ജോസഫ് , എ പത്മനാഭൻ , ജോണി കൂനാനി, കുഞ്ഞികൃഷ്ണൻ കാളിയാനം, അനൂപ് പാലങ്കി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.ജോസഫ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബാലകൃഷ്ണൻ , കിനാനൂർ-കരിന്തളം മണ്ഡലം വൈസ് പ്രസിഡണ്ട് സി ഒ സജി,ടൗൺ കോൺഗ്രസ് സെക്രട്ടറി മനോഹരൻ എന്നിവർ സംസാരിച്ചു. ബളാൽ മണ്ഡലം നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം, ജോമോൻ ജോസ്, എം.പി ജോസഫ്, ഷോബി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി

No comments