Breaking News

കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി വെള്ളരിക്കുണ്ടിൽ പാർട്ടി ജന്മദിനം ആഘോഷിച്ചു പാർട്ടി ഉന്നതാധികാര സമിതിയംഗം എം.പി ജോസഫ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു

കാസറഗോഡ് : കേരള കോൺഗ്രസ് 58 മത് ജന്മദിനം കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ വിപുലമായി ആഘോഷിച്ചു  ജന്മദിന സമ്മേളനം പാർട്ടി ഉന്നതാധികാര സമിതി അംഗം എം പി ജോസഫ് ഐ എ എസ് ഉദ്ഘാടനം ചെയ്തു   ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു  യോഗത്തിൽ  സംസ്ഥാന സെക്രട്ടറിമാരായ  ജോർജ് പൈനാപ്പള്ളി എബ്രഹാം തോണക്കര കൃഷ്ണൻ തണ്ണോട്ട് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രിൻസ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . വൈസ് പ്രസിഡണ്ട് മാരായ 

ജോസ് . ജെയിംസ് ആനിത്തോട്ടം, കുര്യാച്ചൻ പുളിക്കപ്പടവിൽ മണ്ഡലം പ്രസിഡണ്ട് മാരായ തോമസുകുട്ടി കാരമല , ജോസ് കാവുങ്കൽ, ഫിലിപ്പ് ചാരാത്‌,  സജി കിഴക്കേതെട്ടിയിൽ,  ജോസ് തേക്കുംകാട്ടിൽ ബിനോയ് വെള്ളപ്പള്ളി ഫ്രാൻസിസ് കാടൻ കാവിൽ, ഷിജി   കുബിളുവേലിൽ,  ഷോബി പാറേക്കാട്ടിൽ , മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു ബിരിക്കുളം  യൂത്ത് ഫ്രണ്ട് പ്രവർത്തകരായ ജോബിൻ മുഞ്ഞനാട്ട്, ജിൻസ് ജോസഫ്, ഷാജി വെള്ളരിക്കുണ്ട്   മനോജ് വലിയ പ്ലാക്കൽ, നെൽസൺ എന്നിവർ പങ്കെടുത്തു

No comments