Breaking News

കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാനും സീനിയർ നേതാവുമായ എഴുകോൺ സത്യൻ്റെ നിര്യാണത്തിൽ പാർട്ടി ജില്ലാ കമ്മറ്റി അനുശോചിച്ചു

വെള്ളരിക്കുണ്ട്: കേരളാ കോൺഗ്രസ് (ജേക്കബ് ) പാർട്ടി സംസ്ഥാന വൈസ് ചെയർമാനും സീനിയർ നേതാവുമായ എഴുകോൺ സത്യൻ്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (ജേക്കബ്) കാസറഗോഡ് ജില്ലാക്കമ്മറ്റി അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി

കഴിഞ്ഞ 35 വർഷക്കാലം കേരള കോൺഗ്രസ് പാർട്ടി യിൽ നിറസാന്നിധ്യമായിരുന്ന എഴുകോൺസത്യൻ്റെ നിര്യാണത്തിലൂടെ നികത്താനാവാത്ത നഷ്ടമാണ് പാർട്ടിക്കുണ്ടായതെന്ന് അനുശോചന യോഗത്തിൽ സംസ്ഥാന ട്രഷറർ വൽസൻ അത്തിക്കൽ പറഞ്ഞു 

ജില്ലാ പ്രസിഡൻ്റ് ആൻ്റക്സ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡൻ്റ് തോമസ് ചിറമാട്ടേൽ, സെക്രട്ടറിമാരായ മാത്യു നാരകത്തറ, കെഡി വർക്കി, ടോംസി തോമസ്‌, ജെൻസൻ കുര്യൻ, ടിമ്പർ അബ്ദുള്ള, സത്യൻ കമ്പല്ലുർ തുടങ്ങിയവർ പ്രസംഗിച്ചു

No comments