Breaking News

സ്‌കൂള്‍ തുറക്കല്‍: വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം


കാസർകോട്: വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ബസ് യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം തീരുമാനിച്ചു. നവംബര്‍ ഒന്ന് മുതല്‍ ആദ്യ ആഴ്ചയില്‍ സ്വകാര്യ ബസുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകന്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. ഒരാഴ്ചക്ക് ശേഷം സര്‍ക്കാരില്‍ നിന്നും കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിച്ചാലുടന്‍ മോട്ടോര്‍ വാഹന വകുപ്പ് പാസ് അനുവദിക്കും.

കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്ര ഇളവ് അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍ കേരള ആര്‍.ടി.സി മാനേജിങ് ഡയരക്ടര്‍ക്ക് കത്തയക്കും. സ്‌കൂള്‍ ബസുകള്‍ എത്രയെണ്ണം പ്രവര്‍ത്തന ക്ഷമമാണെന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ടി.ഒക്കും വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ക്കും നിര്‍ദേശം നല്‍കി.

ആറ് വര്‍ഷത്തിനുള്ളില്‍ എം.പി, എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസുകള്‍, അതില്‍ എത്രയെണ്ണം ഓടുന്നുണ്ട്, അവശേഷിക്കുന്നവ എന്ത് കൊണ്ട് ഓടുന്നില്ല എന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് നല്‍കണം. എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും പോലീസുകാരെ നിര്‍ത്താന്‍ നിലവില്‍ സാധിക്കാത്ത സാഹചര്യത്തില്‍ അതാത് മാനേജ്‌മെന്റുകള്‍ ട്രാഫിക് ഗാര്‍ഡുമാരെ നിയമിക്കണം. ബസ് ജീവനക്കാര്‍ കുട്ടികളോട് മോശമായി പെരുമാറുന്നത് അനുവദിക്കില്ല.

ചന്ദ്രഗിരി-ദേളി ദേശസാത്കൃത റൂട്ടില്‍ യാത്രാ ഇളവ് അനുവദിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. അതിനുള്ള അപേക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കാം. കേരള ആര്‍.ടി.സി അനുവദിക്കുന്ന പാസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കണം. പാണത്തൂര്‍, ബളാംതോട്, എളേരി തുടങ്ങിയ മലയോര മേഖലയില്‍ യാത്രാ പ്രശ്‌നം പരിഹരിക്കണം. ഇതിനായി നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ നിരത്തിലിറക്കണമെന്ന് നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് സ്വകാര്യ ബസുടമകളും വിദ്യാര്‍ഥി സംഘടനകളും പ്രത്യേക യോഗം ചേര്‍ന്ന് സൗഹാര്‍ദ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കി.

ആര്‍.ടി.ഒ എ.കെ.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എം.ജെ.ഡേവിസ്, ഡി.ഡി.ഇ പുഷ്പ.കെ.വി, കാസര്‍കോട് ഗവ.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഹരിക്കുറുപ്പ്, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി യു.പ്രേമന്‍, കെ.എസ്.ആര്‍.ടി.സി എ.ടി.ഒ നിഷില്‍, ബസ് ഉടമ സംഘടനാ നേതാക്കളായ കെ.ഗിരീഷ്, സത്യന്‍ പൂച്ചക്കാട്, കെ.രവി, വിദ്യാര്‍ഥി സംഘടനാ നേതാക്കളായ ആല്‍ബിന്‍ മാത്യു, കെ.വി.ശില്‍പ, ഹരിദാസ് പെരുമ്പള, നിതിന്‍കുമാര്‍.ബി, വിഷ്ണു മര

No comments