Breaking News

പയ്യന്നൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസ്സുകാരി മരിച്ചു


പയ്യന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.ജമ്മുവിൽ സൈനികനായ പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ - വി.കെ.അമൃത ദമ്പതികളുടെ ഏകമകൾ സാൻവിയ (നാല്)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന് തൊട്ടടുത്ത പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണാണ് അപകടം.


മറ്റ് രണ്ട് കുട്ടികളോടൊപ്പം ഈ പറമ്പിൽ കളിക്കാൻ പോയതായിരുന്നു സാൻവിയ.ഇതിനിടയിലാണ് നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണത്. ഇതിനകത്ത് നിറയെ വെള്ളവും ഉണ്ടായിരുന്നു. സാൻവിയ ടാങ്കിൽ വീണത് മറ്റ് കുട്ടികളും അറിഞ്ഞില്ല. ഇതിനിടയിൽ ടാങ്കിനടുത്ത് കുട്ടിയുടെ ചെരുപ്പ് കണ്ട് സംശയം തോന്നിയവരാണ് സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്. ഈ സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നു.


ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരിച്ചു. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.മകളുടെ വിയോഗ വാർത്തയറിഞ്ഞ് പിതാവ് ഷമൽ ജമ്മുവിലെ ജോലി സ്ഥലത്തു നിന്നും നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.

No comments