തെയ്യംകലാകാരനും കൊളത്തൂരിലെ പോസ്റ്റുമാനുമായ വി പ്രവീൺ കുമാർ തൂങ്ങി മരിച്ച നിലയിൽ
കൊളത്തൂര്‍ : അറിയപ്പെടുന്ന തെയ്യം കലാകാരനും കൊളത്തൂരിലെ പോസ്റ്റുമാനുമായ പ്രവീണ്‍കുമാര്‍ വി (38) യെ കുണ്ടംകുഴിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയണ്ണി ബേപ്പ് ഈച്ചപാറയിലെ പരേതരായ കൃഷ്ണന്‍ കര്‍ണ്ണമൂര്‍ത്തി-ശാരദ എന്നിവരുടെ മകനാണ്. ഭാര്യ നിഷ പാണത്തൂര്‍. ഒരു മകളുണ്ട്.
സഹോദരങ്ങള്‍: ശിവാനന്ദന്‍ (വാട്ടര്‍ അതോറിറ്റി കൂത്ത്പറമ്പ് ), പുഷ്പ (മാങ്ങാട് ), സുനിത (കൊളത്തൂര്‍), ശ്രീജ (ബേപ്പ്) മൂന്ന് ദിവസം മുന്‍പ് കാണാതായിരുന്ന പ്രവീണിനെ ഇന്ന് രാവിലെയാണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. ബേഡകം പൊലീസ് സ്ഥലത്ത് എത്തി.
No comments