Breaking News

രാജ് മോഹൻ ഉണ്ണിത്താന്റെ വികസന ഫണ്ടിൽ നിന്ന് പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കണ്ടറിന് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഉൽഘാടനം ഇന്ന് നടക്കും


കുന്നുംകൈ: കാസർഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താന്റെ വികസന ഫണ്ടിൽ നിന്ന് പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കണ്ടറിന് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഉൽഘാടനം  ഇന്ന് നടക്കും.സ്കൂൾ ഗ്രൗണ്ടിൽ  ഇന്ന് 12 മണിക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.സ്കൂൾ ബസ് ഉൽഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയാകും. സ്കൂളിന് വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് ലോഞ്ചിംഗ് എം.പി. നിർവ്വഹിക്കും. ചടങ്ങിൽ സ്കൂളിന് സേവനം  ചെയ്ത വ്യക്തികളെ ആദരിക്കും. പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, വാർഡ് മെമ്പർമാരായ റൈഹാനത്ത് , എം.വി. ലിജിന, ശരീഫ് വാഴപ്പള്ളി, ഇ.ടി. ജോസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, വി.കെ.പി ഹമീദലി, കരിമ്പിൽ കൃഷ്ണൻ, കെ.വി. മനോജ് കുമാർ, പി.കെ.ലത്തീഫ്, ജാതിയിൽ ഹസൈനാർ പങ്കെടുക്കും

No comments