Breaking News

ബിരിക്കുളം പി.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ 'ദിശ' കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

ബിരിക്കുളം: ബിരിക്കുളം പി.ജി.സ്മാരക വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ" ദിശ " എന്ന പേരിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ വെള്ളരിക്കുണ്ട് താലൂക്ക് വൈസ് പ്രസിഡന്റ് .എൻ.കെ . ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് ഇൻസ്പെക്ടർ സുനിൽ കുമാർ.വി ക്ലാസ്സെടുത്തു. വായനശാല ജോയിന്റ് സെക്രട്ടറി ജ്യോതിഷ ഷാജീന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ജോസ്.ടി.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.വിജയൻ ( ഗ്രാമീണ വായനശാല, കാളിയാനം )എൻ.സുരേശൻ ( ത്രീസ്റ്റാർ ക്ലബ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. വൈസ് പ്രസിഡന്റ് വിജയൻ ബിരിക്കുളം നന്ദി രേഖപ്പെടുത്തി

No comments