Breaking News

അഞ്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യ ചുറ്റുന്ന യുവാക്കൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി പരപ്പയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ്


പരപ്പ: അഞ്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യവുമായി സൈക്കിളിൽ ആൾ ഇന്ത്യ റൈഡ് നടത്തുന്ന വയനാട് സ്വദേശികളായ റെനീഷ് , നിജിൻ എന്നിവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ് പരപ്പ യൂണിറ്റ് നേതൃത്വത്തിൽ സ്വീകരണവും ഭക്ഷണവും നൽകി. യൂത്ത് സിംഗ് യൂണിറ്റ് സെക്രട്ടറി ഇർഷാദ് ഇൻഫോ കെയർ സ്വാഗതവും പ്രസിഡന്റ് ഡെന്നീസ് പരപ്പ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സലിം റൈഡർമാരെ അനുമോദിച്ച് സംസാരിച്ചു. ശിവരാജ് ബാബു നന്ദി പറഞ്ഞു

No comments