Breaking News

ബളാൽ മണ്ഡലം കോൺഗ്രസിൻ്റെ പോലീസ് സ്റ്റേഷൻ മാർച്ച്: 20 പേർ ഉൾപ്പടെ കണ്ടാലറിയുന്ന 300 പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിനെതിരെ കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമാനുശൃതമായ അനുമതി ഇല്ലാതെ ആൾക്കൂട്ടം സൃഷ്ടിക്കുകയും നിയമവിരുദ്ധമായി കൂട്ടം കൂടി പൊതുഗതാഗതം തടസപ്പെടുത്തുകയും ചെയ്തു എന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. നൂറ് കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്

No comments