Breaking News

ജില്ലയിലെ വിവിധമേഖലകളിൽ നിരവധി ജോലി ഒഴിവുകൾ


തൊഴിൽ വാർത്ത    പട്ടിക ജാതി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുളളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുളള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം  ഫെബ്രുവരി 28 നകം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് അയക്കണം.  ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നുളളവരായിരിക്കണം. ഫോൺ 04994 256162


പട്ടികവർഗ്ഗ പ്രൊമോട്ടർ നിയമനം


പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പട്ടികവർഗ്ഗ പ്രൊമോട്ടർ/ഹെൽത്ത് പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്.

ജഢഠഏ/അടിയ/പണിയ/മലപണ്ടാരം വിഭാഗക്കാർക്ക് 8-ാം ക്ലാസ് യോഗ്യത മതി. പ്രായ പരിധി 20-35. ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നേഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവ്വേദം/പാരമ്പര്യവൈദ്യം  എന്നിവയിൽ പ്രാവിണ്യം നേടിയവർക്കും മുൻഗണന. എഴുത്ത്  പരീക്ഷയുടേയും, നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. www.cmdkerala.net www.tsddkeralagov.in എന്നീ വെബ്സൈറ്റുകൾ മുഖേന അപേക്ഷിക്കാം. ഫെബ്രുവരി 28 വൈകിട്ട് 5നകം അപേക്ഷിക്കണം. നിയമന കാലാവധി ഒരു വർഷം. കൂടുതൽ വിവരങ്ങൾക്ക് കാസറഗോഡ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, കാസർഗോഡ്, നീലേശ്വരം, എൻമകജെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ബന്ധപ്പെടണം. ഫോൺ 04994-255466


ഇൻസ്ട്രക്ടർ ഒഴിവ് 


കാസർകോട് ഗവ. ഐ.ടി.ഐ.യിൽ ഇൻഫർമേഷൻ ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്്. അഭിമുഖം ഫെബ്രുവരി 24 ന് രാവിലെ 10ന്.  യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ ബിരുദം, അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.ടി.സി/ അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.എ.സി. ഫോൺ-04994256440


ഇസിജി ടെക്‌നീഷ്യൻ ഒഴിവ്


ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഇ.സി.ജി ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഇ.സി.ജി ടെക്‌നോളജി വിഷയമായെടുത്ത വിഎച്ച്എസ് സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. അഭിമുഖം ഫെബ്രുവരി 26ന് രാവിലെ 10ന് ചെമ്മട്ടംവയൽ ജില്ലാ മെഡിക്കൽ ഓഫീസിൽ. ഫോൺ 0467 2203118


കൗൺസിലർ , അഡ്വക്കേറ്റ് ഒഴിവ്


കാസർഗോഡ് ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ജില്ല ജാഗ്രത സമിതി ഓഫീസിലേക്ക് കൗൺസിലർ , അഡ്വക്കേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവ്.  ങടണ/ ങടര Pychology- യോഗ്യതയുളളവർക്ക് കൗൺസിലർ തസ്തികയിലും LLB യോഗ്യതയുളളവർക്ക്  അഡ്വക്കേറ്റ് തസ്തികയിലും  പങ്കെടുക്കാം. താത്പര്യമുളളവർ  അസ്സൽ രേഖകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി  24 ന് ഉച്ചയ്ക്ക് 2.30 ന് ജില്ല ജാഗ്രത സമിതി ആഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.   ഫോൺ - 04994-293060.

No comments