Breaking News

കെഎസ്ആർടിസി ബസ് ഇനി സൂപ്പർമാർക്കറ്റാകും; ഒരു ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്


പാല: ഷോപ്പ് ഓൺ വീൽ പദ്ധതി പ്രകാരമുള്ള സൂപ്പർമാർക്കറ്റ് ഉടനെത്തും. കെഎസ്ആർടിസി പാലാ ഡിപ്പോയിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കാനിരിക്കുന്നത്. പാമ്പാടി ആസ്ഥാനമായുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഡിഫറന്റ്ലി ഏബിൾഡ് പഴ്സൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ഡാപ്കോ) കെഎസ്ആർടിസിയുടെ പഴയ ബസ് വാങ്ങി സൂപ്പർമാർക്കറ്റാക്കി മാറ്റുന്നത്. പാലാ, ചങ്ങനാശേരി ഡിപ്പോകളിൽ നിന്ന് ഓരോ ബസാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. അതിനെത്തുടർന്ന് പാലാ ഡിപ്പോയിൽ നിന്ന് ബസ് ലഭിച്ചു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി നൽകിയാണ് ഡാപ്കോ ബസ് ഏറ്റെടുത്തിരിക്കുന്നത്. മാസം 20,000 രൂപയും 18% ജിഎസ്ടിയും ചേർന്നുള്ള തുക വാടകയായും നൽകണം. ബസ് സൂപ്പർമാർക്കറ്റായി മാറ്റിയെടുക്കാൻ 2 ലക്ഷം രൂപയാണ് ചെലവിടുന്നതെന്ന് ഡാപ്കോ സെക്രട്ടറി എം.സി സ്കറിയ അറിയിച്ചു. സൂപ്പർമാർക്കറ്റിന്റെ നിർമാണം നടന്നുവരികയാണ്.


No comments