Breaking News

കണ്ണൂർ-ബംഗളൂരു സെക്ടറിൽ വലിയ വിമാനങ്ങൾ; 150 പേർക്ക് യാത്ര ചെയ്യാൻ സൗകര്യം ദിവസം 2 സർവീസ് ബംഗളൂരുവിലേക്ക്


മട്ടന്നൂർ: യാത്രക്കാർ വര്‍ധിച്ചതോടെ കണ്ണൂർ - ബംഗളൂരു സെക്ടറിൽ വലിയ വിമാന സർവീസ് ആരംഭിക്കുന്നു. ഞായർ ഒഴികെ ദിവസം 2 സർവീസ് ബംഗളൂരുവിലേക്ക് നടത്തും. ജൂൺ 2 മുതലാണ് എയർ ബസ് എ320 വിഭാഗത്തിൽപ്പെടുന്ന 150 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിമാനം കണ്ണൂർ–ബംഗളൂരു സെക്ടറിൽ ഉപയോഗിക്കുക.


നിലവിൽ ആഴ്ചയിൽ എല്ലാ ദിവസവും 78 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന എടിആർ 72 വിഭാഗത്തിൽപ്പെടുന്ന വിമാനം കണ്ണൂർ–ബെംഗളൂരു സെക്ടറിൽ സർവീസ് നടത്തുന്നുണ്ട്. ആടുത്ത ആഴ്ച ഇൻഡിഗോ എയർലൈൻസ് കൂടുതൽ സർവീസ് ആരംഭിക്കുന്നതോടെ ആഴ്ചയിൽ 13 വീതം സർവീസ് കണ്ണൂർ - ബംഗളുരു സെക്ടറിൽ ഉണ്ടാകും. നിലവിൽ ഏറ്റവും കൂടുതൽ ആഭ്യന്തര യാത്രക്കാർ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലാണ്.

No comments