Breaking News

കരാട്ടെ ദേശീയ ചാമ്പ്യൻഷിപ്പിൽ ആദിത്യക്ക്‌ വെങ്കലം ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലയിൽനിന്ന് മെഡൽ നേടുന്ന ആദ്യതാരമാണ്


വെള്ളരിക്കുണ്ട് : ആദിത്യ ദാമോദരന് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കലം. പുണെ ബാലവാടി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി ജൂനിയർ പെൺകുട്ടികളുടെ വ്യക്തിഗത കാത്ത വിഭാഗത്തിലാണ് ആദിത്യ മെഡൽ നേടിയത്.
ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലയിൽനിന്ന് മെഡൽ നേടുന്ന ആദ്യതാരമാണ് പയ്യന്നൂർ കേന്ദ്രീയവിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥിയായ ആദിത്യ. ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരമുള്ള വേൾഡ് കരാട്ടെ ഫെഡറേഷന്റെ ഇന്ത്യൻ സംഘടനയായ കരാട്ടെ ഇന്ത്യ ഓർഗനൈസേഷന്റെ ദേശീയ മെഡൽ ജേതാവായ ആദിത്യ എതിരാളിയായ വെസ്റ്റ് ബംഗാൾ താരത്തെയാണ് തോല്പിച്ചത്.
സെയ്ദോക്കാൻ ഏഷ്യൻ കോച്ചും കേരള ടീം മാനേജർ കൂടിയായ നല്ലോംപുഴ കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരൻ ക്യോഷി ഷാജു മാധവന്റെ ശിക്ഷണത്തിൽ 10 വർഷമായി കരാട്ടെ പരിശീലിക്കുന്നു. കേരള കരാട്ടെയുടെ ഭാവി വാഗ്ദാനമാണ്‌ ആദിത്യയെന്ന്‌ പരിശീലകൻ ഷാജു മാധവൻ പറഞ്ഞു.



No comments