Breaking News

തൊഴിലുറപ്പ് തൊഴിൽ ദിനം കൂട്ടണം: ഐ.എൻ.ടി.യു.സി കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയോഗം

ചോയ്യംകോട് : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനം കൂട്ടണമെന്നും ദിവസവേദനം 500 രൂപ ആക്കി ഉയർത്തണമെന്നും ഐഎൻടിയുസി കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ പി ജി ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പുഷ്പരാജ് ചാങ്ങാട് അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി സി ഓ സജി, കോൺഗ്രസ്‌ കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ വേളൂർ, പഞ്ചായത്ത്‌ മെമ്പർ കെ പി ചിത്രലേഖ എന്നിവർ സംസാരിച്ചു. കെ വിജയൻ സ്വാഗതവും ടി വി രാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : പുഷപ രാജ് ചാങ്ങാട് (പ്രസിഡന്റ്‌ ) അബൂബക്കർ മുക്കട (വൈസ് പ്രസിഡന്റ്‌ )

ടി വി രാജൻ (ജനറൽ സെക്രട്ടറി ),ലിസ്സി വർക്കി (സെക്രട്ടറി ),സജിത്ത് ബിരിക്കുളം (ട്രഷറർ ) 

No comments