Breaking News

സി.പി.ഐ(എം ) കാലിച്ചാനടുക്കം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കാലിച്ചാനടുക്കത്ത് 'നവകേരള സദസ്സ്' സംഘടിപ്പിച്ചു


കാലിച്ചാനടുക്കം: സി.പി.ഐ.(എം) കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കത്ത് നവകേരള സദസ്സ് സംഘടിപ്പിച്ചു. കമ്യൂണിസ്റ്റ് ഗവൺമെന്റുകളുടെ നേതൃത്വത്തിൽ കേരളം നേടിയെടുത്ത നേട്ടങ്ങൾ വിശദീകരിക്കുന്നതിനും; കോ-ലീ-ബി-സഖ്യത്തിന്റെ നേതൃത്വത്തിൽ പിണറായി ഗവൺമെന്റിനെതിരായി നടത്തുന്ന കള്ള പ്രചരണങ്ങളെയും , വികസന വിരുദ്ധത തയെയും , കേരള മോഡൽ വികസനത്തെ കുറിച്ച് വിശദീകരിക്കുന്നതിനുമാണ് സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം നവകേരള സദസ്സ് സംഘടിപ്പിക്കപ്പെട്ടത്.

സദസ്സ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പനത്തടിഏരിയാ കമ്മറ്റി അംഗം ബാനം കൃഷ്ണൻ സംസാരിച്ചു

ലോക്കൽ സെക്രട്ടറി ടി.വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മറ്റി അംഗം മധു കോളിയാർ അധ്യക്ഷത വഹിച്ചു

No comments