Breaking News

കാസർഗോഡ് ജില്ലാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ ബിജെപിയും നിക്ഷേപ കൂട്ടായ്മയും സംയുക്തമായി നടത്തിയ മലയോര വാഹനപ്രചരണ ജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട്: ചിറ്റാരിക്കാലിൽ പ്രവർത്തിക്കുന്ന കാസർഗോഡ് ജില്ലാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ ബിജെപിയും നിക്ഷേപ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന തുടർസമരങ്ങളുടെ ഭാഗമായുള്ള വാഹന പ്രചരണ ജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു. സൊസൈറ്റി നടത്തിയ അഴിമതികൾ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടുന്നതിന് വേണ്ടിയുള്ളതാണ് വാഹന പ്രചരണ ജാഥ.

തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് കൊന്നക്കാട് ടൗണിൽ നിന്നും ആരംഭിച്ച ജാഥ ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് എൻ.കെ രാഹുൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാലോത്ത് സുരേഷ് പുലിക്കോടൻ്റ അദ്ധ്യക്ഷതയിൽ നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സി.വി സുരേഷ്, ജില്ലാ അംഗം പ്രമോദ് വർണ്ണം എന്നിവർ സംസാരിച്ചു.

വൈകിട്ട് വെള്ളരിക്കുണ്ടിൽ നടന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി കെ രജ്ഞിത്ത് ഉൽഘാടനം ചെയ്തു. നിക്ഷേപകർക്ക് മുഴുവൻ തുകയും തിരിച്ച് കിട്ടുന്നതുവരെ ബി ജെ പി നിക്ഷേപകരോടൊപ്പം നിന്ന് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബിജെപി ജില്ലാ അംഗവും സംയുക്ത സമരസമിതി ചേയർമാനുമായ കെ വി  മാത്യൂ അദ്ധ്യക്ഷനായി.  സിവി സുരേഷ്, രാഹുൽ, വിനോദ് ചിറ്റാരിക്കാൽ, സുരേഷ് പുലിക്കോടൻ, സജി അറക്കൽ ചുള്ളി എന്നിവർ സംസാരിച്ചു. 

ശ്രീ. ഉത്തമൻ വെളരിക്കണ്ട് സ്വാഗതവും സിബിൾ ചുള്ളി നന്ദി അറിയിച്ചു.

No comments