Breaking News

കാസർകോടിന്റെ അഭിമാന തിലകമായി 1200-ൽ 1200 മാർക്കും നേടി അടുക്കത്തുവയലിലെ അനശ്വര വിശാൽ


പ്ലസ്ടു പരീക്ഷയില്‍ 1200-ല്‍ 1200 മാര്‍ക്കും നേടി കാസര്‍കോടിന്റെ അഭിമാന തിലകമായി ഉദുമ ബാര അടുക്കത്തുവയലിലെ അനശ്വര വിശാല്‍. ഇത്തവണ അനശ്വരയ്ക്ക് മാത്രമാണ് ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പി.വിശാലാക്ഷന്റെയും പെരിയ പോളിടെക്നിക് അദ്ധ്യാപിക വി.കെ നിഷയുടെയും മകളായ ഈ മിടുക്കി കാഞ്ഞങ്ങാട് ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് പ്രതീക്ഷിച്ചിരുന്നെങ്കിലും നുറ് ശതമാനം മാര്‍ക്ക് അപ്രതീക്ഷിതമാണെന്ന് അനശ്വര പ്രതികരിച്ചു. ഇഷ്ടവിഷയമായ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം മുന്‍നിര്‍ത്തി ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാനാണ് ആഗ്രഹം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജേതാവാകാനും കളക്ടറാകാനും മോഹമുണ്ട്.

No comments