Breaking News

നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു


നീലേശ്വരം : വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു നീലേശ്വരം കോൺവെന്റ് ഹിന്ദി ബി എഡ് വിദ്യാർഥി കണ്ണൂർ ഉളിക്കൽ സ്വദേശി സാന്ദ്ര ( 23) ആണ് മരിച്ചത്. 

രാവിലെ കോൺവെന്റിൽ കുഴഞ്ഞു വീണ സാന്ദ്രയെ ഉടനെ നീലേശ്വരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

No comments