Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ഇക്കണോമിക്സ്: വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആതിര മാത്യു കരസ്ഥമാക്കിയത് മികച്ച നേട്ടം


 




വെള്ളരിക്കുണ്ട്: കണ്ണൂർ യൂണിവേഴ്സിറ്റി എം.എ അപ്ലയിഡ് ഇക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആതിര മാത്യു കരസ്ഥമാക്കിയത് മികച്ച നേട്ടം. എം. എ ഇക്കണോമിക്സിൻ്റെ വിവിധ ബ്രാഞ്ചുകളിൽ വച്ച് ഏറ്റവും ഉയർന്ന മാർക്ക് നേടിയതും ആതിര മാത്യുവാണ്. 89.63 ശതമാനം മാർക്ക് നേടിയാണ് ആതിര കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ മികച്ച നേട്ടം കൊയ്തത്. എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ.കോളേജ് വിദ്യാർത്ഥിയാണ്. കൂരാംകുണ്ടിലെ വെട്ടംതടത്തിൽ മാത്യു ജോസഫ് -ബിന്ദു മാത്യു ദമ്പതികളുടെ മകളാണ്.

No comments