Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ പനത്തടി ഏരിയ സമ്മേളനം ആഗസ്റ്റ് 6, 7 പാറപ്പള്ളിയിൽ അനുബന്ധമായി കാലിച്ചാൻപാറയിൽ ജനാധിപത്യ സംരക്ഷണ സദസ് നടന്നു


പാറപ്പള്ളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പനത്തടി ഏരിയ സമ്മേളനം ആഗസ്റ്റ് 6, 7 തീയതികളിലായി പാറപ്പള്ളിയിൽ വച്ച് നടക്കും. അനുബന്ധ പരിപാടിയായി കാലിച്ചാൻപാറയിൽ ജനാധിപത്യ സംരക്ഷണ സദസ് നടന്നു. ജില്ലാ പ്രസിഡന്റ് പി.സി സുബൈദ ഉദ്ഘാടനം ചെയ്തു. മഹിള അസോസിഷൻ ഏഴാംമൈൽ വില്ലേജ് സെക്രട്ടറി സവിത ആനക്കല്ല് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ പ്രജിത്ത് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സൗമ്യ വേണു, പ്രസിഡൻറ് രജനി ക്യഷ്ണൻ എന്നിവർ സംസാരിച്ചു

No comments