Breaking News

സംസ്ഥാന മൺസൂൺ ഓപ്പൺ അത് ലറ്റിക് മീറ്റിൽ 2 സ്വർണ്ണം നേടി വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ സജിത ജിജോ

വെള്ളരിക്കുണ്ട്: കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടന്ന സംസ്ഥാന മൺസൂൺ ഓപ്പൺ അത്ലറ്റിക് മീറ്റിൽ 2 സ്വർണ്ണം നേടി അഭിമാനർഹമായ നേട്ടം കൈവരിച്ച് വെള്ളരിക്കുണ്ടിലെ വീട്ടമ്മ. 100 മീറ്റർ 400 മീറ്റർ ഓട്ട മത്സരങ്ങളിലാണ് വെള്ളരികുണ്ട് പുന്നക്കുന്നിലെ സജിത ജിജോ ഒന്നാം സ്ഥാനമായ ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായത്. വെള്ളരിക്കുണ്ട് കർഷക ക്ഷേമ ഗ്രാമവികസന സഹകരണ സംഘത്തിൻ്റെ കളക്ഷൻ ഏജൻ്റ് ആണ് സജിത. ഭർത്താവ് ജിജോ വെള്ളോംപറമ്പിൽ. മക്കൾ എമിൽ, എബൽ. അത് ലറ്റിക് മീറ്റിൽ ഇവരുടെ മക്കളും മത്സരിക്കുന്നുണ്ട്.

No comments