ബളാൽ പഞ്ചായത്തിൽ സായംപ്രഭ ഹോമിൽ കെയർ ഗിവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ എടത്തോട്, മാലോം, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലേക്ക് കെയർ ഗിവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്ലസ്ടു, തത്തുല്യമാണ് യോഗ്യത ,ജീറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം.
അപേക്ഷകർ അസ്സൽ രേഖകളുമായി സെപ്തം.12 ന് തിങ്കൾ രാവിലെ 11 മണിക്ക് ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് 9526894067 എന്ന നമ്പറിൽ ബന്ധപ്പെടാം
No comments