Breaking News

ഇരിയയിൽ ജ്വല്ലറി ഉടമയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമിച്ച കേസിൽ ഒടയഞ്ചാൽ സ്വദേശി അറസ്റ്റിലായി


ഇരിയ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാൻ ഇടിച്ച് വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഒടയംചാൽ സ്വദേശിയെ അമ്പലത്തറ പൊലിസ് അറസ്റ്റ് ചെയ്തു. ഒടയംചാലിലെ പാട്ടില്ലത്ത് റസാഖ് എന്ന സ്രാക്കുട്ടി റസാഖി (55) നെയാണ് അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ചുള്ളിക്കരയിലെ പവിത്രം ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെയാണ് വാനിടിച്ച് അപായപ്പെടുത്തി

പണം തട്ടാൻ ശ്രമിച്ചത്. ബാലചന്ദ്രൻ സ്ഥിരമായി സഞ്ചരിക്കുന്ന സമയ വിവരങ്ങൾ റസാഖാണ് പ്രതികൾക്കു കൈമാറിയത്. അറസ്റ്റിലായ പ്രതികളെ ഇരുന്നൂറിലേറെ തവണ റസാഖ് വിളിച്ചതായി പൊലിസിനു വിവരം ലഭിച്ചു. ജൂലായ് 20 ന് രാത്രിയാണ് സംഭവം. ജ്വല്ലറി ഉടമയെ തട്ടിയിട്ട് പ്രതികൾ രക്ഷപ്പെട്ട ദിവസം പോലും ഇവരിലൊരാളെ റസാഖ് വിളിച്ചിരുന്നു. കൊള്ള ചെയ്ത് എത്ര പണമാണ് കിട്ടിയതെന്ന് റസാഖ് വിളിച്ചു ചോദിച്ചിരുന്നു.

No comments