Breaking News

കൃഷ്ണപ്പിള്ള ദിനത്തിൽ സാന്ത്വന പരിചരണവുമായി കോടോംബേളൂർ കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി


അട്ടേങ്ങാനം: ആഗസ്ത് 19 സ.പി.കൃഷ്ണപ്പിള്ള ദിനത്തിൽ സ്വാന്ത്വന പരിചരണവുമായി അസുഖ ബാധിതരെയും കിടപ്പു രോഗികളെയും സന്ദർശിച്ച് കോടോം-ബേളൂർ പഞ്ചായത്ത് കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാതൃകയായി. കോടോം, ബേളൂർ, ഏഴാംമൈൽ, തായന്നൂർ, ക്ലസ്റ്റർ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വളണ്ടിയർമാർ വീടുകൾ കയറിയത്.പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ദാമോദരൻ, പഞ്ചായത്ത് മെമ്പർ കെ.കുഞ്ഞികൃഷ്ണൻ, സി. ബാബുരാജ്, എച്ച്. നാഗേഷ്, പി.ഗംഗാധരൻ, ചാപ്പയിൽ ബാലകൃഷ്ണൻ, റെനീഷ് കണ്ണാടിപ്പാറ, പി.ഗോവിന്ദൻ, ആശ വർക്കർമാരായ രാധ നർക്കല, മിനി, ഉഷ, എന്നിവർ നേതൃത്വം നൽകി. കിടപ്പു രോഗികൾക്കാവശ്യമായ വിവിധ സാധനങ്ങളും നൽകി. 

No comments