വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ; കാസർകോട് കുമ്പളയിൽ കോളേജ് വിദ്യാർത്ഥി റിമാൻഡിൽ
കാസറഗോഡ്: വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത കേസില്‍ കുമ്പള പോലീസ് അറസ്റ്റ് ചെയ്ത ഡിഗ്രി വിദ്യാര്‍ത്ഥിയെ കോടതി റിമാന്‍ഡ് ചെയ്തു. കുളത്തൂര്‍ മൈറളയിലെ നജീബി (22) നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. വീടിന്റെ ടെറസില്‍ കഞ്ചാവ് വളർത്തുന്നതായി ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള ഐ പി പി പ്രമോദിന്റെ നേതൃത്വത്തില്‍ എസ് ഐ വി കെ അനീഷും സംഘവും പരിശോധന നടത്തിയതില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
No comments