Breaking News

പെരിയ എയർസ്ട്രിപ്പിന് 129 കോടി രൂപയുടെ അനുമതി സ്വകാര്യ ജെറ്റുകളെ ലക്ഷ്യംവെച്ചുള്ള എയർസ്ട്രിപ്പാണ് പെരിയയിൽ വരാൻ പോകുന്നത്


പെരിയയില്‍ എയര്‍സ്ട്രിപ്പിനായി ഏറ്റെടുത്ത സ്ഥലത്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 129 കോടി രൂപ 'ഉഡാന്‍'പദ്ധതിയില്‍ അനുവദിച്ചതായി ഏവിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉഡാന്റെ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായാണിത്. സ്വകാര്യ ജെറ്റുകളെ ലക്ഷ്യംവെച്ചുള്ള എയര്‍സ്ട്രിപ്പാണ് പെരിയയില്‍ വരാന്‍ പോകുന്നത്. ഉഡാനില്‍'റീജിയണല്‍ കണക്ടിവിറ്റി സ്‌കീം'പ്രകാരമാണ് എയര്‍സ്ട്രിപ്പിന് വ്യോമയാന വകുപ്പ് താല്‍പര്യം കാണിച്ചിരിക്കുന്നത്. 80 ഏക്കര്‍ സ്ഥലം പെരിയയില്‍ ഇതിനായി ഏറ്റെടുത്തു കഴിഞ്ഞു. തുടര്‍നടപടികള്‍ വ്യോമയാന വകുപ്പിന്റെ വശമാണുള്ളത്. കോവിഡാനന്തരമുണ്ടായ മാറ്റങ്ങളാണ് വ്യോമയാന വകുപ്പിന് പെരിയയില്‍ താല്‍പ്പര്യമുണ്ടാകാന്‍ കാരണം.

No comments