Breaking News

കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ


അധ്യാപക ഒഴിവ്


ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജേര്‍ണലിസം വിഷയത്തില്‍ താത്ക്കാലിക അധ്യാപകരുടെ ഒഴിവ്. ജേര്‍ണലിസം അസ്സി.പ്രൊഫസര്‍ നിയമനത്തിന് 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം,നെറ്റ് ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം സെപ്റ്റംബര്‍ 17ന് രാവിലെ 11ന്. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളുടെ രണ്ടുകോപ്പിയുമായി അന്നേ ദിവസം ഓഫീസില്‍ എത്തണം. ഫോണ്‍ 04998-215615, 8547005058.


ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ ഒഴിവ്


കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബറുടെ ഒഴിവ്. വയസ് 18 നും 36 നും ഇടയില്‍ (പിന്നോക്ക വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും). പ്രതിമാസം 12000 രൂപ ലഭിക്കും. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ജെ.ടി.എസ്.എസ്.എല്‍.സി, ഐ.ടി.ഐ, കെ.ജി.ടി.ഇ, കെ.ജി.സി.ഇ, സിറ്റി ഗില്‍ഡ് പരീക്ഷ ഇവയില്‍ ഏതെങ്കിലും ഒരു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും വയസ്സും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 22ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 04994-250290, 04994 250555.


അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്


കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബി.ടെക്/എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും കൊണ്ടു വരണം. കോളേജ് വെബ്സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.


വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍ നിയമനം


വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരും പ്ലസ്ടു കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയവരായിരിക്കണം. പ്രായപരിധി 21-45 വയസ്. പ്രതിമാസ ഓണറേറിയം 8000 രൂപ. വിജ്ഞാന്‍വാടികള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കുകളിലുള്ളവര്‍ക്ക് പരിഗണന. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 17ന്

മുന്‍പായി ജില്ലാ പട്ടികജാതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994256162.


വനിതാ ട്രെയിനര്‍ അപേക്ഷ ക്ഷണിച്ചു


മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മംഗല്‍പാടി നയാബസാറിലെ വനിതാ ഹെല്‍ത്ത് ക്ലബ്ബിലേക്ക് വനിതാ ട്രെയിനറെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. സെപ്റ്റംബര്‍ 15നകം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. അഭിമുഖം സെപ്റ്റംബര്‍ 20ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്തില്‍. ഫോണ്‍ 9446326341.


ഇംഹാന്‍സില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍


കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്(ഇംഹാന്‍സ്) ഓരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ്  ലൈബ്രേറിയനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ ബിരുദം അല്ലെങ്കില്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരത്ത് നിന്നും ലഭിച്ച ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ് ആണ് യോഗ്യത. ഈ യോഗ്യതകള്‍ ഇല്ലാത്ത പക്ഷം പ്രീഡിഗ്രി/ഹയര്‍സെക്കന്ററി/ പ്ലസ് ടു തത്തുല്യ യോഗ്യതയോടൊപ്പം അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പിങില്‍ ഒരു വര്‍ഷത്തെ പരിശീലനം ലഭിച്ചവരെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് എന്ന വിലാസത്തിലോ office@imhans.ac.in എന്ന മെയിലിലോ സെപ്റ്റംബര്‍ 24ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അപേക്ഷിക്കണം.

No comments