'മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുക': കേരള എൻ.ജി.ഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ വാർഷിക സമ്മേളനം
വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ വെള്ളരിക്കുണ്ട് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷനിലേക്കും താലൂക്ക് ആശുപത്രിയിലേക്കം താലൂക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും വിവിധ ഓഫീസുകളിലേക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും എത്തിപ്പെടുന്നതിന് മലയോര മേഖലയിലേക്ക് കെ.എസ് ആർ.ടി. ബസ്സുകൾ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ 8-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം പി.സജിത്ത് ഉത്ഘാടനം ചെയ്തു കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. വി സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു.. ഏരിയ പ്രസിഡണ്ട് വി. സുനിൽകുമാർ വൈസ് പ്രസിഡന്റ് ജോസ് തരകൻ, സാവിത്രി കെ.ജി സെക്രട്ടറി കെ.വിനോദ് കുമാർ ജോയിന്റ് സെക്രട്ടറി പവിത്രൻ എം പ്രദീപ് കുമാർ സി.വി. ട്രഷറർ കെ.എം. വി ജയരാജ് എന്നിവരെ തെരഞ്ഞെടുത്തു. വീന പി.വി യെ വനിതാ സബ് കമ്മിറ്റി കൺവീനറായി തെരഞ്ഞെടുത്തു.
No comments