Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം പരപ്പയിൽ പുരോഗമിക്കുന്നു പോയിന്റ് നിലയിൽ വമ്പൻ കുതിപ്പുമായി ചായ്യോത്ത് ഗവ : ഹയർ സെക്കണ്ടറി സ്കൂൾ ആതിഥേയരായ പരപ്പ രണ്ടാമത് ...


വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം പരപ്പയിൽ പുരോഗമിക്കുന്നു. നിലവിൽ പോയിന്റ് നിലയിൽ വമ്പൻ കുതിപ്പുമായി ചായ്യോത്ത് ഗവ : ഹയർ സെക്കണ്ടറി സ്കൂൾ ആതിഥേയരായ പരപ്പ രണ്ടാമത് ...

ഇന്ന് ഉച്ചവരെയുള്ള പോയിന്റ് നില, H S S വിഭാഗം.. 132 പോയിന്റുമായി G H S S ചായ്യോത്ത് മുൻപിൽ നിൽക്കുന്നു. 87 പോയിന്റുമായി G H S S പരപ്പ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു, 81 പോയിന്റുമായി സെന്റ് H S പാലാവയൽ മൂന്നാം സ്ഥാനത്തും തുടരുന്നു...

H S വിഭാഗം 109 പോയിന്റുമായി G H S S ചായ്യോത്തും, സെന്റ് മേരീസ് E M H S ചിറ്റാരിക്കാലും ഒപ്പത്തിനൊപ്പം നിൽക്കുന്നു. 106 പോയിന്റുമായി സെന്റ് തോമസ് H S തോമാപുരം രണ്ടാം സ്ഥാനത്തും, 96 പോയിന്റുമായി സെന്റ് ജൂഡ്സ് H S S വെള്ളരിക്കുണ്ട് മൂന്നാം സ്ഥാനത്തും തുടരുന്നു.

No comments