Breaking News

പരപ്പ ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ടൗണിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : പരപ്പയുടെ സമീപ പ്രദേശങ്ങളിലെ ക്ലബ്ബുകളുടെ കൂട്ടായ്മയിലൂടെ രൂപീകരിച്ച ബ്രദേഴ്സ് പരപ്പയുടെ നേതൃത്വത്തിൽ ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് കൊണ്ട് പരപ്പ ടൗണിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

പ്രദേശത്തെ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ടീമുകളുടെ ഫാൻസുകൾ അവരവരുടെ ജേഴ്സിയിൽ ഘോഷയാത്രയിൽ അണിനിരന്നു.

ബാൻഡ് സെറ്റിന്റെയും ബാനറുകളുടെയും അകമ്പടിയോടെ കിക്കോഫിന് തലേദിവസമായ ഇന്നാണ് ഘോഷയാത്ര നടന്നത് .വൈകുന്നേരം 5 മണിക്ക് പരപ്പ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ലോഷയാത്രയിൽ ആരാധകർക്ക് പുറമെ ഫുട്ബോൾ പ്രേമികളായ നിരവധിപേർ പങ്കെടുത്തു. മലയോരത്തിൽ ഫുട്ബോൾ കളിയുടെ കേന്ദ്രമാണ് പരപ്പ.

No comments