Breaking News

ഉപയോഗശൂന്യമായി പനത്തടി എരിഞ്ഞിലംകോട് റബ്ബറൈസ്ഡ് ചെക്ക്ഡാം പ്രതീകാത്മക വെള്ളം നിറയ്ക്കൽ സമരവുമായി യൂത്ത് കോൺഗ്രസ്


രാജപുരം: ദക്ഷിണേന്ത്യയിലെ ആദൃത്തെ റബ്ബർ ചെക്ക് ഡാമായ പനത്തടി പഞ്ചായത്ത് എരിഞ്ഞിലംകോട് തിമ്മൻച്ചാലിൽ നിർമ്മിച്ച ഉപയോഗ ശൂന്യമായ റബ്ബറൈസ്ഡ് ചെക്ക് ഡാമിൽ പ്രതീകാത്മകമായി  വെള്ളം നിറയ്ക്കൽ സമരം നടത്തി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ.              പനത്തടി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുടങ്ങളിൽ വെള്ളം നിറച്ച് ചെക്ക് ഡാം നിറക്കൽ സമരത്തിനെത്തിയത്  നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് വിജിലൻസ് അനേഷണം നടത്തണമെന്ന് വകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനത്തിലുടെ ഇവർ ആവശൃപ്പെട്ടു.            കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി  അൻപത് ലക്ഷം ചിലവിട്ടാണ്  റബർ ചെക്ക് ഡാം നിർമ്മിച്ചത്.മൈനർ ഇറിഗേഷൻ വകുപ്പിനായിരുന്നു നിർമ്മാണ ചുമതല.    എന്നാൽ നിർമ്മാണം ഏറ്റെടുത്ത കരാറുകാരന് നിർമാണത്തെ കുറിച്ച് വേണ്ടത്ര പരിജ്ഞാന മില്ലാത്തതും ഇറിഗേഷൻ വകുപ്പിന്റെ കെടുകാരൃസ്ഥയുംമാണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.  യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.സി.അജീഷ് സമരം ഉൽഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് അംഗം എൻ.വിൻസെന്റ്, പി.ആർ ശ്രീജിത്ത് , എ വിഷ്ണു ദാസ്, ജോസ് പുളിക്കിയിൽ , രാജിവ് തോമസ് , വി വിഷ്ണു മുന്തൻറ്മൂല, എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.



No comments