Breaking News

സെൽഫി എടുക്കൂ.. സമ്മാനം നേടൂ.. ഹോസ്ദുർഗ് സബ്ബ് ജില്ലാ കലോത്സവ നഗരിയിൽ പുസ്തകവണ്ടി ഒരുക്കിയ സെൽഫി പോയൻ്റ് ശ്രദ്ധേയമാകുന്നു..


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്ക്കൂളിൽ നടന്നുവരുന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്‍റെ ഭാഗമായി 'പുസ്തകവണ്ടി' ഒരുക്കിയ സെല്‍ഫി പോയിന്‍റ് ശ്രദ്ധേയമാകുന്നു. ആളുകൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ സർവ്വീസ് ചാർജ് ഈടാക്കാതെ തന്നെ വായനക്കാരുടെ വീട്ടുമുറ്റത്ത് എത്തിച്ചു നൽകുന്ന സംരംഭമാണ് പുസ്തകവണ്ടി. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുസ്തകവണ്ടിയുടെ സേവനം ഇതിനോടകം മാധ്യമ ശ്രദ്ധ നേടിയതാണ്. കാഞ്ഞങ്ങാട് മൗലവി ബുക്ക്സിന് മുകൾനിലയിൽ പുസ്തകവണ്ടി ഒരു മിനി ബുക്ക്സ്റ്റാൾ കൂടി ഒരുക്കിയിട്ടുണ്ട്.

കലോത്സവത്തിന് ആശംസകൾ നേരുന്നതോടൊപ്പം കലോത്സവ നഗരിയില്‍ എത്തുന്നവർക്ക് പുസ്തകങ്ങൾ സമ്മാനം നൽകുക എന്ന ആശയം ഉൾക്കൊണ്ടാണ് പുസ്തകവണ്ടി സെൽഫി പോയൻ്റ് യാഥാർത്ഥ്യമാക്കിയത്.

പുസ്തകവണ്ടിയുടെ ലോഗോയുടെ മാതൃകയിൽ വളരെ തന്മയത്വത്തോടെ ഇൻസ്റ്റലേഷൻ ഒരുക്കിയത് കലാസംവിധായകൻ കൂടിയായ ശശി ബോൺസായി ആണ്. ചുരുങ്ങിയ സമയം കൊണ്ട് യഥാർത്ഥ ബൈക്കിൻ്റെ ഭാഗങ്ങൾ ഉപയോഗിച്ച് പ്രകൃതി സൗഹൃദ നിർമ്മാണ രീതിയിലാണ് സെൽഫി പോയൻ്റ് ഒരുക്കിയത്.

സെൽഫി പോയിന്റിന് സമീപം നിന്ന് ഫോണില്‍

ഫോട്ടോ എടുത്ത് നിങ്ങളുടെ പേരും ഫോണ്‍ നമ്പറും എഴുതി സമീപത്തുള്ള ബോക്സില്‍ നിക്ഷേപിക്കുക. നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നൽകും.

കൂടാതെ മൂന്ന് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. നിരവധി ആളുകളാണ് ഫോട്ടോ എടുക്കാൻ സെൽഫി പോയൻ്റിൽ എത്തുന്നത്.

പുസ്തകങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ

നബിൻ ഒടയംചാൽ 9496357895

ജയേഷ് കൊടക്കൽ 9074348676

No comments