Breaking News

വെള്ളരിക്കുണ്ട് വൈ.എം.സി.എ ആഥിത്യമരുളുന്ന കരോൾഗാന മത്സരം നാളെ വൈകിട്ട് 5 മണിക്ക് വെള്ളരിക്കുണ്ട് ടൗണിൽ


വെള്ളരിക്കുണ്ട്: വൈഎംസിഎ വെള്ളരിക്കുണ്ട് ആതിഥ്യമരുളുന്ന നാലാമത് കണ്ണൂർ കാസർഗോഡ് ജില്ലാതല ഓപ്പൺ കരോൾ ഗാന മത്സരം ഡിസംബർ 21ന് വൈകുന്നേരം അഞ്ചുമണിക്ക് വെള്ളരിക്കുണ്ട് ടൗണിൽ വച്ച് നടക്കും. കരോൾ ഗാന മത്സരം വെള്ളരിക്കുണ്ട് ഫോറോനാ വികാരി റവ. ഡോക്ടർ ജോൺസൺ അന്ത്യംകുളം ഉദ്ഘാടനം ചെയ്യും. വൈഎംസി എ യൂണിറ്റ് പ്രസിഡണ്ട് സിബി വാഴക്കാലയിൽ അധ്യക്ഷത വഹിക്കും. ഫാദർ തോമസ് കളത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ ചടങ്ങിൽ ആശംസകൾ നേരും. കരോൾ ഗാന മത്സരം വിജയികൾക്കുള്ള സമ്മാനങ്ങൾ സി ഐ രഞ്ജിത്ത് രവീന്ദ്രൻ വിതരണം ചെയ്യും . വിജയികൾക്ക് ഫസ്റ്റ്, സെക്കൻഡ്, തേർഡ് യഥാക്രമം പന്ത്രണ്ടായിരം 6000, 3000 രൂപയുടെ പ്രൈസ് മണിയാണ് നൽകുന്നത്. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകുന്നു. കൂടാതെ വേൾഡ് കപ്പ് പ്രവചന വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വച്ച് നൽകുന്നതാണ്. പ്രോഗ്രാം കൺവീനർ കെ എ സാലു സ്വാഗതവും ലില്ലിക്കുട്ടി മൂലത്തോട്ടംനന്ദിയും പറയും.

No comments