Breaking News

മുള്ളേരിയ പാണൂർ കൊച്ചിയിൽ കാട്ടുപോത്ത് കുളത്തിൽ വീണ് ചത്തു


മുള്ളേരിയ : പാണൂർ കൊച്ചി സ്വദേശിയായ ഗോപാലകൃഷ്ണന്റെ വീട്ടുവളപ്പിലുള്ള കുളത്തിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി. കാറഡുക്ക ഫോറസ്റ്റ് സെക്ഷൻ പരിധിയിൽപെട്ടതാണ് ഈ സ്ഥലം. ഏകദേശം രണ്ടുവയസ്സുള്ള ഇന്ത്യൻ ഗൗർ വിഭാഗത്തിലുള്ള പെൺ കാട്ടുപോത്താണ് ചത്തത്. പ്രാദേശികമായി കാട്ടി എന്നും ഇതിനും പേരുണ്ട്.ജഡത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത മുള്ളേരിയ വെറ്ററിനറി സർജൻ പറഞ്ഞു. കുളത്തിൽ വീണ് കരകയറാൻ കഴിയാതെ വെള്ളത്തിലകപ്പെട്ട് ചത്തതായാണ് പ്രാഥമിക നിഗമനം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രവീൺ കുമാർ, ബി.എഫ്.ഒ. ധനശ്രീ, ബി.എഫ്.ഒ. യൂസുഫ്, ദ്രുതകർമസേന ഓഫീസർ ജയകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നടപടികൾക്കുശേഷം ജഡം സംസ്കരിച്ചു.


No comments