Breaking News

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു ഇരിയ കാട്ടുമാടം, കൊട്ടോടി കാഞ്ഞിരത്തടി യൂണിറ്റ് സമ്മേളനങ്ങൾ ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ : കാട്ടുമാടം ശരത്-ലാല്‍ കൃപേഷ് നഗറില്‍ യൂത്ത് കോണ്‍ഗ്രസ്  ജില്ലാ പ്രസിഡന്റ് ബി. പി. പ്രദീപ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് കാട്ടുമാടം അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ രതീഷ് കാട്ടുമാടം പുതിയ കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ:സിയാദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് ചാലിങ്കാല്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് പെരിയ, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കാര്‍ത്തിയാണി കൂടാനം, വാര്‍ഡ് മെമ്പര്‍ രജനി നാരായണന്‍, കെ. വി. ഗോപാലന്‍ ഇരിയ, ഫസല്‍ റഹ്‌മാന്‍,ജനാര്‍ദ്ദനന്‍ കല്ല്യോട്ട്,ബാലകൃഷ്ണന്‍ കാട്ടുമാടം, രാജേഷ് മാരാര്‍, സുനില്‍ കുമാര്‍, സതീശന്‍ വെള്ളച്ചാല്‍, ലിജു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ക്കറ്റിങ് ഫെഡ് സംസ്ഥാന ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട കെ. വി. ഗോപാലനെയും, കേരളോത്സവത്തിലെ പ്രതിഭകളെയും അനുമോദിച്ചു.വിഷ്ണു കാട്ടുമാടം സ്വാഗതവും ആതിര നന്ദിയും പറഞ്ഞു.

കള്ളാർ മണ്ഡലം യൂത്ത്  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടോടി പതിമൂന്നാം വാർഡിൽ കാഞ്ഞിരത്തടി യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു

കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ. യൂത്ത്കോൺഗ്രസ്ജില്ല സെക്രട്ടറി വിനോദ് പുടംകല്ല്,കെ.പി.സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന സെക്രട്ടറി ബി. അബ്ദുള്ള .യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് രതീഷ്കാട്ടമാടം. യുത്ത്കോൺഗ്രസ് കള്ളാർമണ്ഡലം പ്രസിഡണ്ട് ജയരാജൻ, പതിമൂന്നാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് സനൽ. യൂത്ത് കോൺഗ്രസ് കള്ളാർ മണ്ഡപം സെക്രട്ടറി

ഗോപി കാഞ്ഞിരത്തടി മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഉഷ കാഞ്ഞിരത്തടി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി

നന്ദകുമാർ (പ്രസിഡണ്ട് )

ശ്രീഹരി (സെക്രട്ടറി 

 വൈസ് പ്രസിഡണ്ട്മാരായി.

രാജു .വിശാഖ്.ജോയിൻ സെക്രട്ടറിയായിസിരാജ് .ശ്രീരാഗ്.ട്രഷറർ രാജുഎന്നിവരെ തിരഞ്ഞെടുത്തു

No comments