Breaking News

കനകപ്പള്ളിയിലെ ഇന്നലെയുണ്ടായ സംഘർഷം ; വെള്ളരിക്കുണ്ട് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു


വെള്ളരിക്കുണ്ട് : കനകപ്പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ വ്യത്യസ്ത വകുപ്പുകളിലായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

കനകപ്പള്ളിയിലെ സോണിയ മനോജിന്റെ പരാതിയിൽ മുൻവിരോധത്താൽ അന്യായകാരിയുടെ ഭർത്താവ് നടത്തുന്ന കടയിലേക്ക് അതിക്രമിച്ചു കടക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി കടയിൽ കയറി സാധനങ്ങൾ നശിപ്പിച്ചു ഏകദേശം 50000 രൂപയുടെ നഷ്ട്ടം വരുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കനകപ്പള്ളി സ്വദേശികളായ രതീഷ്, കുഞ്ഞികണ്ണൻ, തുടങ്ങി മൂന്നുപേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു


ഇതെ സംഭവത്തിൽ തന്നെ കനകപള്ളിയിലെ സജി പി ഡിയുടെ പരാതിയിൽ പരാതിക്കാരന്റ ജേഷ്ട്ടന്റെ പറമ്പിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചുതകർത്ത് ഏകദേശം 25000 രൂപയുടെ നഷ്ട്ടം വരുത്തിവെച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാത്യു മൈക്കിൾ എന്ന രതീഷിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു

No comments