Breaking News

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ എസ് പി സി സമ്മർ ക്യാമ്പിന് തുടക്കമായി


ഏപ്രിൽ 24,25,26,27 തീയതികളിലായി നടക്കുന്ന എസ്പിസി സമ്മർ ക്യാമ്പിന്റെ പതാക ഉയർത്തൽ വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ് ഐ ശ്രീ വി വേണു നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബളാൽ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സനോജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ജ്യോതി ബസ്സു, എസ് ഐ വി വേണു, വട്ടക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ ,ഡി ഐ റെജികുമാർ ,എം പി ടി എ പ്രസിഡൻറ് അമൃത കെ എന്നിവർ ആശംസ അറിയിച്ചു. എസ്പിസിയുടെ ഭാരവാഹികളായ ശ്രീ ജോബി ജോസ് സ്വാഗതവും ശ്രീമതി ജോജിത പിജി നന്ദിയും അറിയിച്ചു.

തുടർന്ന്   "യു ആർ നോട്ട് എലോൺ "എന്ന സെക്ഷൻ എസിപി ഓ ശ്രീ ജോബി ജോസ് നയിച്ചു. "Think and Spent" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷകനായ ശ്രീ മോഹനൻ മാസ്റ്റർ വരക്കാട് ക്ലാസ് എടുത്തു. കൃത്യം 8 മണിക്ക് യോഗ, ഡ്രിൽ, പരേഡ് എന്നിവയോട് കൂടി ആരംഭിച്ച സമ്മർക്യാമ്പ് നാലരയ്ക്ക് അവസാനിച്ചു.



No comments