Breaking News

നിർത്തിയിട്ട് സ്കൂട്ടികൾക്ക് മേൽ ഇന്നോവ പാഞ്ഞുകയറി ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്


ബന്തടുക്ക: നിർത്തിയിട്ട് സ്കൂട്ടികൾക്ക് മേൽ ഇന്നോവ പാഞ്ഞുകയറി  ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 

ഇന്നലെ രാവിലെ ബന്തടുക്ക മാണിമുലയിലുണ്ടായ അപകടത്തിൽ പാലാറിലെ ശിവരാമ ഗൗഡ(56) ആണ് മരിചത്. ബന്തടുക്കയിലെ ബാലകൃഷ്ണൻ  മകൻ ജയേഷിനെ(28) ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ഇന്നോവയാണ് നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകൾക്കുമേൽ പാഞ്ഞുകയറിയത്. ജയേഷും ശിവരാമയും റോഡിന്റെ ഒരുഭാഗത്ത് സ്കൂട്ടർ നിർത്തിയിട്ട് സംസാരിച്ച് നിൽക്കുകയായിരുന്നു. ജയേഷിനെ ഇടിച്ച്തെറിപ്പിച്ചശേഷമാണ് ഇനോവ ശിവരാമയുടെ സ്കൂട്ടറിലിടിച്ചത്. ബന്തടുക്ക വഴി കർണ്ണാടകത്തിലേക്ക് പോവുകയായിരുന്ന ഇന്നോവയാണ് അപകടം ഉണ്ടാക്കിയത്.

ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

No comments