Breaking News

കാസർഗോഡ് ജില്ലാ സബ്ജൂനിയർ വടംവലി ജേതാക്കളായ വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സിലെ കായിക താരങ്ങൾക്ക് വെള്ളരിക്കുണ്ട് ടൗണിൽ സ്വീകരണം നൽകി


വെള്ളരിക്കുണ്ട്: റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യസേഴ്സ് കമ്പനി, ടൗൺ ക്ലബ്ബ് വെള്ളരിക്കുണ്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാസറഗോഡ് ജില്ലാ സബ്ജൂനിയർ വടംവലി ജേതാക്കളായ  വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ കായിക താരങ്ങൾക്ക് സ്വീകരണവും കാസറഗോഡ് ജില്ലാ ടീമിൻ്റെ ജഴ്സി പ്രകാശനവും വെള്ളരിക്കുണ്ട് ടൗണിൽ വച്ച് നടന്നു. ജിമ്മി മാത്യു സ്വാഗതം പറഞ്ഞു. ടൗൺ ക്ലബ്ബ് പ്രസിഡണ്ട് മനോജ് പി ഐപ്പ് അധ്യക്ഷനായി. സ്ക്കൂൾ മാനേജർ റവ.ഫാദർ ഡോ.ജോൺസൺ അന്ത്യാങ്കുളം ഉദ്ഘാടനം ചെയ്തു. ദീപു ജോസ് ജഴ്സി പ്രകാശനം നിർവ്വഹിച്ചു. കെ.എം കേശവൻ നമ്പീശൻ, മത്തായി മാസ്റ്റർ, സാബു കോനാട്ട് എന്നിവർ സംസാരിച്ചു.

No comments