Breaking News

മകന്റെ ഓർമ്മദിനം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാക്കി കാലിച്ചാനടുക്കത്തെ അക്ഷയ് കുമാറിന്റെ കുടുംബം


കാലിച്ചാനടുക്കം : വായനയെ സ്നേഹിക്കുന്ന പുസ്തകങ്ങളെ ഇഷ്ടപ്പെട്ടിരുന്ന പ്രിയപ്പെട്ട മകന്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ അക്ഷരനിധിയിലേക്ക് സ്നേഹപൂർവ്വം പുസ്തകങ്ങൾ നൽകി അക്ഷയ് കുമാറിന്റെ കുടുംബം

കാലിച്ചാനടുക്കം പൊതുജന വായനശാല &ഗ്രന്ഥാലയത്തിലേക്കാണ് വിശേഷ ദിനത്തിലും ഓർമ്മ ദിനത്തിലും പുസ്തക ശേഖരണത്തിനായി  ആരംഭിച്ച അക്ഷര നിധിയിലേക്ക് സ്നേഹപൂർവ്വം  എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പുസ്തകങ്ങൾ സംഭാവന ചെയ്തത്. വായനശാല സെക്രട്ടറി ഏവി മധു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.വി കുഞ്ഞമ്പു പുസ്തകങ്ങൾ  യു. സുരേഷ് ബാബുവിൽ നിന്ന് ഏറ്റുവാങ്ങി കെ.പി മോഹനൻ , വിത്സൺ ജോസ് , രാജേന്ദ്രൻ എം , കെ.വി.ജയൻ. അനന്തൻ എം.വി , പത്മനാഭൻ ,സവിത ജയൻ എന്നിവർ പങ്കെടുത്തു. സിബി എം.ജെ നന്ദിയും പറഞ്ഞു.

No comments