Breaking News

ചോദിച്ച കമ്പനിയുടെ ബിയർ നൽകിയില്ല; കുപ്പി പൊട്ടിച്ച് ബിവറേജസ് ജീവനക്കാരനെ ആക്രമിച്ചു, അറസ്റ്റ്



കോട്ടയം: ആവശ്യപ്പെട്ട കമ്പനിയുടെ മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആര്‍പ്പൂക്കര ഈസ്റ്റ് പനമ്പാലം കാരിമറ്റത്തില്‍ വീട്ടില്‍ എച്ച് അന്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഗാന്ധിനഗറിലെ ബിവറേജ് ഷോപ്പിലെത്തിയ പ്രതി ആവശ്യപ്പെട്ട ബിയറിന് പകരം ജീവനക്കാരന്‍ മറ്റൊരു കമ്പനിയുടെ ബിയര്‍ നല്‍കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ബിയര്‍ കുപ്പി പൊട്ടിച്ച് ജീവനക്കാരനെ അടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments