ഫിസിക്‌സ് അധ്യാപക ഒഴിവ് , ടൂറിസം / ഹോട്ടല്‍ മാനേജ്‌മെന്റ് ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്
ഫിസിക്‌സ് അധ്യാപക ഒഴിവ്
തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ ഫിസിക്‌സ് ലക്ച്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. ഫിസിക്‌സ് വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് കുറഞ്ഞ യോഗ്യത. നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച സെപ്റ്റംബര്‍ അഞ്ചിന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് നടക്കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത / പരിചയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 10നകം പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2211400.
ടൂറിസം / ഹോട്ടല്‍ മാനേജ്‌മെന്റ് ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ന്റെ തലശ്ശേരി പഠന കേന്ദ്രത്തില്‍ ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റികളുടെ ഒഴിവ്. സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷ ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.kittsedu.org ഫോണ്‍ 9495995419.
No comments