നിർധന കുടുംബത്തിന് വയറിംഗ് പ്രവർത്തി പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി കെ.എസ്.ഇ. ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പെരിയ ബസാർ യൂണിറ്റ് കമ്മിറ്റി
പെരിയ: പെരിയ ബസാർ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന നിർധന കുടുംബത്തിന് കെ.എസ്.ഇ. ബി വർക്കേഴ്സ് അസോസിയേഷൻ (CITU) പെരിയ ബസാർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയറിംഗ് പ്രവർത്തി പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി. കെ.എസ്.ഇ. ബി വർക്കേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റി സെക്രട്ടറി സ:ശശിധരൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി സെക്ഷൻ അസി.എഞ്ചിനീയർ ബിന്ദു ജോസഫ് , KSEB-CWA(CITU) ജില്ലാ ട്രഷറർ ഷാജു എന്നിവർ സംബന്ധിച്ചു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ, പ്രസിഡൻ്റ് രതീഷ് , ഡിവിഷൻ കമ്മിറ്റി അംഗം ഗിരീശൻ എന്നിവർ നേതൃത്വം നൽകി
No comments