Breaking News

KVVES വനിതാ വിംഗ് പരപ്പ യൂണിറ്റ് ജനറൽ ബോഡി യോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി മായാ രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു


പരപ്പ : KVVES വനിതാ വിംഗ് പരപ്പ യൂണിറ്റ് ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. സൗമ്യ ശിവരാജ് (പ്രസിഡന്റ് ), ദിവ്യ പ്രദിപ് (ജനറൽ സെക്രട്ടറി), നസീമ സലീം(ട്രഷറർ), പുഷ്പ രാമകൃഷണൻ, ഷീജാ വിജയൻ ,രമ്യ രഘുനാഥ് (ജില്ലാ കൗൺസിലർ ) രജനി സി കെ , ബെറ്റി ജോർജ് (വൈസ് പ്രസി.) ജ്യോതിഷി ജു, ശുഭ ലക്ഷ്മി (സെക്രട്ടറി). നവമ്പർ 14 ന് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ യൂനിറ്റിൽ നിന്നും പരമാവധിപേരെ പങ്കെടുപ്പിക്കാനും, യോഗത്തിൽ സംബന്ധിക്കുവാൻ പറ്റാത്തവരെ കൂടി ഉൾപ്പെടുത്തി ഈ വരുന്ന വെള്ളിയാഴ്ച യോഗം ചേർന്ന് ഒരു വനിതാ സംഘം രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി മായാ രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. അനിതാ വി സി അധ്യക്ഷത വഹിച്ചു ,വിജയൻ കോട്ടക്കൽ, സലീം, സുധീഷ് , ശ്രീജാ മനോഹരൻ , ദിവ്യാ പ്രദീപ് എന്നിവർ സംസാരിച്ചു.

No comments