Breaking News

പൊതു കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട് : നഗരസഭയുടെ കിഴിലുള്ള പൊതു കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അത്തിക്കോത്ത് എ.സി നഗറിലെ ബീരൻ – കാർത്ത്യായനി ദമ്പതികളുടെ മകൻ ബൈജു (35)ആണ് രാത്രി ഒമ്പത് മണിയോടെ അത്തിക്കോത്ത് എ.സി നഗറിലുള്ള പൊതു കിണറിൽ മുങ്ങി മരിച്ചത്.

കിണറിന്റെ കരയിൽ വീണു കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചതിനെ തുടർന്ന് സമീപവാസികൾ ചെന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. കിണറ്റിന് സമീപം ചെരിപ്പ് കണ്ടെത്തി. കിണറിനുള്ളിൽ നോക്കിയപ്പോൾ കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടത്. പരിസരവാസികൾ കിണറ്റിൽ ഇറങ്ങി കരക്ക് എത്തിച്ച് ജില്ലാആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണപെട്ടിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബൈജുവും സുഹൃത്തുക്കളും കിണറിനടുത്ത് നിന്ന് സംസാരിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കൾ വീട്ടിലേക്ക് മടങ്ങി. ഈ സമയം ബൈജു മാത്രമേ കിണറിനരികിൽ ഉണ്ടായിരുന്നുള്ളൂ. അബദ്ധത്തിൽ വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: വിലാസിനി .മക്കൾ: ധ്യാൻ നീരജ്. സഹോദരങ്ങൾ : ബാലൻ,ബാബു,ബിന്ദു.


No comments