Breaking News

കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ചെറുവ രാമചന്ദ്രൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു


കാസർകോട് ഡിസിസി യുടെ ഓഫീസ് സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ചെറുവ രാമചന്ദ്രൻ്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ചോയ്യം കോട് രാജീവ്ഭവനിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കെ.പി.സി. സിമെമ്പറും മുൻ ഡി.സി. സി പ്രസിഡൻ്റുമായ ഹക്കീം കുന്നിൽ നേതൃത്വം നൽകി മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് യുഡിഎഫ് കൺവീനർ സി.വി.ഭാവനൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ, നീലേശ്വരം നഗരസഭാ കൗൺസിലർ ഇ ഷജീർ , ജനാർദ്ദനൽ കക്കോൽ അജയൻ വേളൂർ , ബാലഗോപാലൻ കാളിയാനം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വിഷ്ണു പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.

No comments