Breaking News

കണ്ണൂരിൽ ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി ചെയിസിനടിയിൽപെട്ടു മരിച്ചു

 



കണ്ണൂർ: കണ്ണൂരിൽ ചെയിസിനടിയിൽപെട്ടു വിദ്യാർത്ഥി മരിച്ചു. ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥിയാണ് ചെയിസിനടിയിൽപെട്ടു മരിച്ചതു. വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിചുണ്ടപ്പറമ്പ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയൽ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്.
. ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ്ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരിൽ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം. ജോയലും സുഹ്യത്തും ബൈക്കിൽ ബസിന് പിന്നാലെ മൊബൈലിൽ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ബസ് ചെയ്സിസിൽ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയിൽ പെടുകയായിരുന്നു.

No comments