Breaking News

എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വിനി പരപ്പയിൽ റോഡ് ഷോയിൽ പങ്കെടുത്തു


പരപ്പ : എൻ ഡി എ  സ്ഥാനാർത്ഥി എം എൽ അശ്വിനി  പരപ്പയിൽ റോഡ് ഷോയിൽ പങ്കെടുത്തു. പരപ്പ ടൗൺ ചുറ്റി വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ബി ജെ പി ജില്ലാ ജനറൽ  സെക്രട്ടറി എ  വേലായുധൻ, വൈസ്  പ്രസിഡൻ്ബൽരാജ് നായ്ക്ക്,  അഡ്വ. കെ കെ നാരായണൻ  , അഡ്വ. കെ രാജഗോപാൽ, ചന്ദ്രൻ പൈക്ക ,കർഷക മോർച്ച ജില്ലാ പ്രസിഡൻറ് കുഞ്ഞിക്കണ്ണൻ ബളാൽ ,  ജില്ലാസെക്രട്ടറിമാരായ മനുലാൽ മേലത്ത് , എൻ  മധു , മണ്ഡലം പ്രസിഡൻറ് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, മണ്ഡലം വൈസ്  പ്രസിഡൻറ്  വി സി പത്മനാഭൻ ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ് ചന്ദ്രൻ , ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന , സുകുമാരൻ കരിന്തളം, രാജൻ പുതുക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി


No comments